Top NewsWorld

അമേരിക്കയുടെ വെടിനിർത്തൽ നിർദേശം അംഗീകരിച്ച് ഹമാസ്; ബന്ദികളെ മോചിപ്പിച്ചേക്കും

Spread the love

അമേരിക്കയുടെ പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിച്ച് ഹമാസ്. നിരവധി പലസ്തീനി തടവുകാരെ വിട്ടയ്ക്കുന്നതിന് പകരം ജീവിച്ചിരിക്കുന്ന 10 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. മരിച്ച 18 ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുകൊടുക്കും.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് വെടിനിർത്തൽ നിർദേശം അവതരിപ്പിച്ചത്. അമേരിക്ക നൽകുന്ന ഉറപ്പുകൾ.
ബന്ദി മോചനത്തിന്റെ സമയം തുടങ്ങിയ കാര്യങ്ങളിൽ ഏതാനും മാറ്റങ്ങളും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായ വെടിനിർത്തൽ, ഗസയിൽ നിന്ന് ഇസ്രയേൽ സേനയുടെ പൂർണ പിന്മാറ്റം ഉറപ്പാക്കുന്നത് അമേരിക്കയുടെ നിർദേശങ്ങളിൽ ഉണ്ടെന്ന് ഹമാസ് അറിയിച്ചു.

എന്നാൽ പുതിയ നിർദേശത്തോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഹമാസിന്റെ നിർദേശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സ്റ്റീവ് വിറ്റ്കോഫ് പ്രതികരിച്ചു.