GulfTop News

ബലിപെരുന്നാൾ: ഖത്തറിൽ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

Spread the love

ഖത്തറിൽ ബലി പെരുന്നാൾ(ഈദ് അൽ അദ്ഹ) പ്രമാണിച്ച് അഞ്ച് ദിവസത്തെ പൊതു അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമീരി ദിവാനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെയാണ് അവധി.വാരാന്ത്യ അവധി ഉൾപെടെ അഞ്ചു ദിവസമാണ് അവധി.ജൂൺ 10 ചൊവ്വാഴ്ച പൊതുമേഖലാ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങും. ധനകാര്യ സ്ഥാപനങ്ങൾക്കുള്ള അവധി ദിവസങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് ഉടൻ പ്രഖ്യാപിക്കും.