KeralaTop News

കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Spread the love

സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്നതിനിടെ ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. വടകര ഭാഗത്തു നിന്നും മാഹി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞതോടെ റഫീഖിനെ ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാർ ചേർന്ന് റഫീഖിനെ മാഹി ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചിരുന്നു. പരുക്ക് ഗുരുതരമാതിനാൽ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ റഫീഖ് മരിച്ചു.