‘സ്ഥാനാർത്ഥിയെ അംഗീകരിച്ചാല്‍ അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാം, പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല’: യുഡിഎഫ് യോഗത്തിൽ തീരുമാനം
സ്ഥാനാർഥിയെ അംഗീകരിച്ചാല്‍ അന്‍വറിന് യുഡിഎഫ് അസോസിയേറ്റ് അംഗമാകാം. ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. തീരുമാനം അൻവറിനെ അറിയിക്കും. അൻവറിന്റെ ഭീഷണികളോട് വിമർശനവും യോഗത്തിൽ ഉയർന്നു.
അൻവർ വിഷയത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ട്. അൻവറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്ന് തീരുമാനം. സ്ഥാനാർത്ഥിക്കെതിരെ പറഞ്ഞത് തിരുത്തിയാൽ മാത്രം യു.ഡി.എഫുമായി സഹകരിക്കാം. പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു.
രാവിലെ ഒന്നു പറയുകയും വൈകുന്നേരം ഒന്നു പറയുകയും ചെയ്യുന്ന നിലപാട് ശരിയല്ല. അവസാന വട്ടം ഒരു ശ്രമം കൂടി നടത്താമെന്ന് ലീഗ് അറിയിച്ചു. യു.ഡി.എഫുമായി നടത്തിയ ചർച്ചയിൽ ഏതു സ്ഥാനാർത്ഥിയെയും അംഗീകരിക്കാമെന്ന് അൻവർ പറഞ്ഞതാണ്.
പിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം സ്ഥാനാർത്ഥിക്കെതിരെ പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല. സ്ഥാനാർത്ഥിയെ പിന്തുണച്ച് വാർത്താ സമ്മേളനം നടത്തിയാൽ അൻവറിന് യു.ഡി.എഫ് അസോസിയേറ്റ് അംഗമാവാമെന്നും യോഗത്തിൽ തീരുമാനിച്ചു. യുഡിഎഫ് യോഗ തീരുമാനം അടൂർ പ്രകാശ് അൻവറിനെ അറിയിക്കും.