Friday, February 13, 2026
Latest:
KeralaTop News

‘പൗരൻ എന്ന നിലയ്ക്ക് അടിക്കടിയുള്ള തിരഞ്ഞെടുപ്പുകൾ ശല്യമാണ്; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരണം’: സുരേഷ് ഗോപി

Spread the love

ഒരു പൗരൻ എന്ന നിലയ്ക്ക് അടിക്കടിയുള്ള തിരഞ്ഞെടുപ്പുകൾ ശല്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരണം. തൃശ്ശൂരിൽ നടന്ന ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന സെമിനാർ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് വരുന്നത് ശല്യം പോലെയാണ് തനിക്ക് തോന്നാറുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു പൗരൻ എന്ന നിലയിൽ വലിയ ബുദ്ധിമുട്ടാണ്. ഉച്ചഭാഷിണികളുടെ അതിപ്രസരം. ഈർക്കിലി പാർട്ടികൾ കൂടിയതുകൊണ്ട് സ്ഥാനാർത്ഥികളുടെ എണ്ണവും കൂടി. 55 ദിവസത്തെ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്ന സമയവും പണവും ജനങ്ങളുടെ ആവശ്യനത്തിനായി ഉപയോഗിക്കാമായിരുന്നു.

55, 57 ദിവസമാണ് ഒരു ഇലക്ഷന് പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ഒരു സോണിൽ ഇലക്ഷൻ നിശ്ചയിച്ച് കഴിഞ്ഞാൽ കൃത്യം പോളിംഗ് ദിവസത്തിന് 17 ദിവസം മുമ്പ്, അതായത് 15 ദിവസത്തിൽ കൂടുതൽ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കരുത്.

പോസ്റ്ററുകൾ ഇക്കോ ഫ്രണ്ട്‌ലി ആക്കണം. പൊതുജനങ്ങൾക്കാണ് ഇത് മൂലം ഉണ്ടാകുന്ന ശല്യം ഒഴിവാകുന്നത്. കച്ചവടക്കാരെ സമ്മതിക്കുന്നു. പിരിവ് കൃത്യമായി കൊടുത്തില്ലെങ്കിൽ മുറുക്കാൻ കടക്കാരന് പോലും ഭീഷണി നോട്ടം. കലാപങ്ങൾ ഉൾപ്പെടെയുള്ള ഒരുപാട് വിഷയങ്ങൾ ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ട് അവസാനിക്കും. അതുകൊണ്ട് രാജ്യം മുഴുവൻ ഒറ്റ തെരഞ്ഞെടുപ്പാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.