കപ്പൽ മുങ്ങിയ സംഭവം; ഷിപ്പിങ് കമ്പനിയുമായി ചർച്ചയ്ക്ക് സമിതികളെ നിയോഗിച്ച് സർക്കാർ
അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സമിതികളെ നിയോഗിച്ച് സർക്കാർ. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്. ഷിപ്പിംഗ് കമ്പനിയുമായി ചർച്ച നടത്താൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏഴംഗ സമിതിയെ ആണ് നിയോഗിച്ചത്.
പ്രത്യാഘാതം പഠിക്കാനായി പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ പ്രിൻസിപ്പൽ ഇംപാക്ട് ഓഫീസറായി നിയമിച്ചു. മലിനീകരണ നിയന്ത്രണത്തിനായി സംസ്ഥാന ജില്ലാതല സമിതികൾക്കും രൂപം നൽകി. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പിൽ പ്രിൻസിപ്പൽ അഡ്വൈസറായും നിയോഗിച്ചു.