KeralaTop News

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു; മരിച്ചത് ചീരക്കടവ് സ്വദേശി മല്ലന്‍

Spread the love

പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരുക്കേറ്റു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതായാന്ന് വിവരം.

ചീരക്കടവിലെ വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത്പശുവിനെ മേയ്ക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. അതിനുശേഷം, വെന്റിലേറ്റര്‍ സഹോയത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, കഞ്ചിക്കോട് ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ കുങ്കി ആന എത്തി. ധോണിയില്‍ നിന്നുള്ള അഗസ്റ്റിന്‍ എന്ന യാനയാണ് എത്തിയത്. കാട്ടാന ജനവാസ മേഖലയില്‍ തന്നെ തുടരുന്നു.