NationalTop News

പാക് ചാരസംഘടനയ്ക്ക് വിവരങ്ങൾ കൈമാറി; യുവാവ് അറസ്റ്റിൽ

Spread the love

പാക് ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ കൈമാറിയ യുവാവിനെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പ്രതിരോധ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രവി മുരളീധർ വർമ്മ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

യുദ്ധ കപ്പലുകളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഇയാൾ പാകിസ്താനിലേക്ക് ചോർത്തിയത് എന്നാണ് വിവരം. ഹണി ട്രാപ്പിൽ പെടുത്തിയതായി സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം പാക് ഭീകരത ലോകത്തിനു മുൻപിൽ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ പര്യടനം പുരോഗമിക്കുകയാണ്. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടിൽ റഷ്യ, ജപ്പാൻ, യുഎഇ, ഫ്രാൻസ്, ഇൻന്തോനേഷ്യ, സൗത്ത് കൊറിയ അടക്കമുള്ള രാജ്യങ്ങൾ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.