‘കാലം കരുതിവെച്ച ചെന്താരകം, സഖാവ് കുഞ്ഞാലിയുടെ യഥാർത്ഥ പിൻഗാമിയായി സ്വരാജ് നിയമസഭയിൽ ഉണ്ടാകണം’: കെ ടി ജലീല്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് ആശംസയുമായി കെ ടി ജലീല്‍ എംഎല്‍എ. വളർന്നു വരുന്ന രാഷ്ട്രീയ നേതാക്കളിൽ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ജനകീയ മുഖം. എഴുത്തും വായനയും ജീവിതത്തിൻ്റെ ഭാഗമാക്കിയ നേതാവ്. അരുതായ്മകളോടും തൊഴിലാളി വിരുദ്ധ നിലപാടുകളോടും സന്ധി ചെയ്യാത്ത മനുഷ്യസ്നേഹി.
സഖാവ് കുഞ്ഞാലി നടന്ന വഴികളിലൂടെ അടിപതറാതെ ചുവടുകൾ വെക്കാൻ കാലം കരുതിവെച്ച ചെന്താരകമാണ് സ്വരാജെന്നും കഴിവും പ്രാപ്തിയും അറിവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ചെറുപ്പക്കാരനാണ് അദ്ദേഹമെന്നും കെ ടി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
“സ്വരാജ്” എന്ന വാക്കിന് മഹാത്മാഗാന്ധി നൽകിയ അർത്ഥം; ‘ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ ഇന്ത്യ’ എന്നാണ്. ഭാവിയിൽ ആ ‘വാക്ക്’ എല്ലാ രാഷ്ട്രീയ മാലിന്യങ്ങളിൽ നിന്നും നിലമ്പൂരിനെ മുക്തമാക്കിയവൻ എന്ന അർത്ഥത്തിലാകും മലയാള പദാവലികളിൽ എഴുതിച്ചേർക്കപ്പെടുകയെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.