KeralaTop News

ആലുവയിൽ മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി; ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ

Spread the love

മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ പൊലീസ് സാഹസികമായി പിടികൂടി. ആലുവ തോട്ടക്കാട്ട്കരയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളാണ് പിടിയിലായത്. ആലുവയിൽ മൂന്നിടങ്ങളിൽ നിന്നും മാല മോഷണം നടത്തിയ മോഷ്ടാക്കളെയാണ് പിടികൂടിയത്.ഉത്തർപ്രദേശ് സ്വദേശി ആരിഫ്, ഡൽഹി സ്വദേശി ഫൈസൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

തോട്ടക്കാട്ടുകര ജംഗ്ഷനിൽ ജീപ്പ് കുറുകെട്ടാണ് പ്രതികളെ പിടികൂടിയത്. നാലു മാലകൾ പൊലീസിന് ലഭിച്ചു. പാലക്കാട് നിന്നും മോഷ്ടിച്ച ഇരുചക്ര വാഹനവും പൊലീസ് കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് പ്രതികൾ ഡൽഹിയിൽ നിന്നും ആലുവയിൽ എത്തിയത്. അവിടെ പാർക്ക് ചെയ്‌തിരുന്ന ബൈക്ക് മോഷ്ടിച്ചു. തുടർന്ന് 4 പേരുടെ മാലകൾ മോഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പൊലീസ് സാഹസികമായി പിടികൂടിയത്.

.