Thursday, March 26, 2026
Latest:
KeralaTop News

‘ഇനിയൊരു പിണറായി സർക്കാർ വരില്ല; നിലമ്പൂരിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കും’; എ കെ ആന്റണി

Spread the love

‘നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. ഇനിയൊരു മൂന്നാം പിണറായി സർക്കാർ വരില്ല. തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്ന് എകെ ആന്റണി പറഞ്ഞു.

തുടർ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം മുഴുവൻ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് എകെ ആന്റണി പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് എകെ ആന്റണിയെ സന്ദർശിച്ചു. എകെ ആൻ്റണി പിതൃതുല്യനാണെന്ന് ഷൗക്കത്ത് പറഞ്ഞു. ആൻ്റണിയുടെ അനുഗ്രഹം വാങ്ങിയ ശേഷം നാമനിർദ്ദേശപത്രിക നൽകണമെന്ന് ആഗ്രഹിച്ചു. നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

അതേസമയം നിലമ്പൂരിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് പൂർത്തിയാക്കി. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. നാളെ രാവിലെ 11 മണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ പത്രിക സമർപ്പിക്കുന്നതോടെ പരസ്യ പ്രചാരണം ആരംഭിക്കും. സംസ്ഥാനത്തെ കോൺഗ്രസ്‌ നേതാക്കൾ നേരിട്ടാണ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുക.