KeralaTop News

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശം; തീരുമാനം നാളെ വൈകീട്ടോടെ ഉണ്ടാകും, പി കെ കുഞ്ഞാലിക്കുട്ടി

Spread the love

പി വി അൻവറിന്റെ മുന്നണി പ്രവേശത്തിൽ നാളെ വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അൻവറിന്റെ വിഷയം നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. അതിന് ശേഷമായിരിക്കും യുഡിഎഫിന്റേതായ തീരുമാനം ഉണ്ടാകുക. യുഡിഎഫ് തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിൽ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമില്ല. സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞാൽ അപ്പോൾ തീരുമാനമെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, അന്‍വറിനെ ഒതുക്കുന്നതിലേക്ക് വി ഡി സതീശന്‍ തിരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണെന്ന് പി വി അന്‍വര്‍ ആരോപിച്ചു. യുഡിഎഫ് ചെയര്‍മാന്റെ ഉദ്ദേശം പിണറായിയെ ഒതുക്കലോ അന്‍വറിനെ ഒതുക്കലോ എന്ന് സംശയിക്കുന്നുവെന്നും വി ഡി സതീശന് നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. എന്തിനും തയ്യാറായി താന്‍ വന്നിട്ടും ഇപ്പോഴും പറയുന്നത് നയം വ്യക്തമാക്കാനാണ്. താന്‍ നയം വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.