KeralaTop News

‘പി.വി അൻവർ മത്സരിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു, പിണറായി വിജയൻ്റെ വാട്ടർലൂ ആയിരിക്കും നിലമ്പൂർ തെരഞ്ഞെടുപ്പ്’; മുല്ലപ്പള്ളി രാമചന്ദ്രൻ

Spread the love

പിണറായി വിജയൻ്റെ വാട്ടർലൂ ആയിരിക്കും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് മല്ലപ്പള്ളി രാമചന്ദ്രൻ. ആര്യാടൻ ഷൗക്കത്ത് വമ്പിച്ച വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. പി.വി അൻവർ മൽസരിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു.

ആര്യാടൻ ഷൗക്കത്തുമായി വ്യക്തിപരമായി നല്ല ബന്ധമല്ല അൻവറിന് അതിൻ്റെ പ്രതിഫലനമായി കണ്ടാൽ മതി. അൻവറിൻ്റേത് സമ്മർദ്ദതന്ത്രമല്ല. വികാരവിക്ഷോഭമായി കണ്ടാൽ മതി. ജനങ്ങളുടെ വികാരത്തിനൊപ്പമായിരിക്കും അൻവർ നിൽക്കുകയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

അതേസമയം തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി യോഗത്തിന് ശേഷം, നേതാക്കളാണ് മുന്നണിയിലെടുത്തില്ലെങ്കിൽ അൻവർ മത്സരിക്കുമെന്ന് അറിയിച്ചത്. തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയസാധ്യത ഉള്ള ഒരു സീറ്റും അനുയായികള്‍ക്ക് മത്സരിക്കാന്‍ രണ്ട് സീറ്റും വേണമെന്നാണ് അന്‍വറിന്‍റെ ആവശ്യം. എന്നാല്‍ അന്‍വറിന്‍റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം.