KeralaTop News

‘പിവി അൻവർ സ്ഥാനാർത്ഥിയായാൽ കിട്ടുന്ന ഓരോ വോട്ടും സിപിഎമ്മിന്റെതായിരിക്കും, നിലമ്പൂരിൽ യുഡിഎഫ് ചരിത്ര വിജയം നേടും’; രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. യുഡിഎഫ് യുഡിഎഫിന്റെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. അതിന് യുഡിഎഎഫിന്റേതായ രീതിയുണ്ട്. പിവി അൻവറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് ചോദ്യങ്ങൾ ചോദിക്കേണ്ടത് സിപിഐഎമ്മിനോടാണ്.

പിവി അൻവർ സ്ഥാനാർത്ഥിയായാൽ കിട്ടുന്ന ഓരോ വോട്ടും സിപിഐഎമ്മിന്റെതാണ്. പിവി അൻവർ പിടിക്കുന്ന സിപിഐഎം വിരുദ്ധ വോട്ടുകളെപ്പറ്റി പറയാൻ പറ്റില്ല.പിവി അൻവർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലല്ലോ. അൻവർ അതൃപ്തി പ്രകടിപ്പിച്ചതായി അറിയില്ല. ജയിക്കുക എന്നത് മാത്രമാണ് യൂത്ത്കോൺഗ്രസിൻ്റെ ക്ലെയിം എന്നും രാഹുൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൻ്റെ കാരണക്കാരൻ അൻവറാണ്. അൻവർ സർക്കാരിനെതിരെ പറഞ്ഞ കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. നല്ല ഭൂരിപക്ഷത്തിൽ UDF ജയിക്കും. LDF ഉും BJP യും തമ്മിൽ സഖ്യം ഉണ്ട്. BJP അഥവാ സ്ഥാനാർഥിയെ നിർത്തിയാലും ഡമ്മിയായിരിക്കും.

പിവി അൻവർ സ്ഥാനാർത്ഥിയായാൽ കിട്ടുന്ന ഓരോ വോട്ടും സിപിഎമ്മിന്റെതായിരിക്കും. ഉപതിരഞ്ഞെടുപ്പ് സർക്കാരിൻ്റെ വിലയിരുത്തലാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ. മണ്ഡലത്തിൻ്റെ ചുമതലയുള്ള എം.സ്വരാജിനോട് മൽസരിക്കാൻ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.