KeralaTop News

Uന് ഷൗക്കത്ത് മത്സരിക്കും, Dക്ക് ജോയ് രംഗത്തിറങ്ങും, Fന് അൻവർ കളം പിടിക്കും, UDF ഒറ്റക്കെട്ട് ഡാ: പരിഹസിച്ച് പി സരിൻ

Spread the love

നിലമ്പൂർ സ്ഥാനാർഥി വിഷയത്തിൽ UDF നെ പരിഹസിച്ച് സിപിഐഎം നേതാവ് ഡോ പി സരിൻ.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. നിലമ്പൂരിൽ UDF ന് ഒറ്റ പേര്. UDF ഒറ്റക്കെട്ട് ഡാ.
കയ്യടിക്കിനെടോ ചെങ്ങായിമാരേ. U ക്കു വേണ്ടി ഷൌക്കത്ത്, D ക്കു ജോയ്, F നു അൻവർ എന്നതാണ് സരിന്റെ പോസ്റ്റ്.

അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൊട്ടിത്തെറിയിലേക്ക്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പരസ്യ സൂചന നൽകി പിവി അൻവർ രംഗത്ത് എത്തി. ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവച്ചത്. പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്‍റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം. താൻ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും പിവി അൻവർ പറഞ്ഞു.

തന്‍റെ പ്രവർത്തകർക്ക് അതൃപ്തി ഉണ്ട്. യുഡിഎഫിൽ നടക്കുന്നത് അന്തം വിട്ട ആലോചനയാണ്. ഇപ്പോഴും ഗൗരവം നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടില്ല. താൻ ക്രിസ്ത്യൻ സ്ഥാനാർഥിയുടെ പേര് നിർദേശിച്ചിട്ടില്ലെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവനയോട്, സണ്ണി പ്രസിഡന്‍റ് ആയിട്ട് ദിവസങ്ങൾ അല്ലേ ആയിട്ടുള്ളൂവെന്ന് അദ്ദേഹം മറുപടി നല്‍കി.