NationalTop News

‘ആരോഗ്യവും ദീര്‍ഘായുസും ഉണ്ടാകട്ടെ’; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി

Spread the love

കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെയെന്നാണ് പ്രധനാമന്ത്രി ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് പിണറായ്ക്ക് 80-ാം ജന്മദിനാശംസകൾ അറിയിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ ക്ലിഫ് ഹൗസിലെത്തി ആശംസ നേർന്നു.

മന്ത്രിമാർ,ചലച്ചിത്ര താരങ്ങളായ മോഹൻ ലാൽ, മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയവരും പിണറായിക്ക് ആശംസകൾ നേർന്നു. കേരളത്തിന്റെ പുരോഗതി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ദൃഢനിശ്ചയമുള്ള നേതാവാണ് പിണറായിയെന്ന് കമൽഹാസൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ’80-ാം ജന്മദിനത്തിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായും അദ്ദേഹം കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാളാണ് ഇന്ന്. ഇന്നലെയാണ് രണ്ടാം പിണറായി സ‍‌‍ർക്കാരിന്റെ നാലാം വാ‍‌ർഷികാഘോഷ പരിപാടികൾ സമാപിച്ചത്. ഇന്ന് മുതൽ വീണ്ടും മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും. മുഖ്യമന്ത്രിക്കസേരയിൽ പിണറായി വിജയൻ നാളെ ഒൻപത് വർഷം പൂർത്തിയാക്കുകയാണ്.