KeralaTop News

300 ഇമേജ്-ഗൈഡഡ് LMCA ബൈഫർക്കേഷൻ PCI പ്രൊസീജറുകൾ വിജയകരമായി പൂർത്തിയാക്കി മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റൽ

Spread the love

മംഗലാപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 300 ഇമേജ്-ഗൈഡഡ് ലെഫ്റ്റ് മെയിൻ കൊറോണറി ആർട്ടറി (LMCA) ബൈഫർക്കേഷൻ പേഴ്ക്യൂട്ടെയ്നിയസ് കൊറോണറി ഇൻറർവെൻഷൻ (PCI) പ്രൊസീജറുകൾ വിജയകരമായി പൂർത്തിയാക്കി മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റൽ വൈദ്യശാസ്ത്ര രംഗത്ത് പുതിയ നേട്ടം കൈവരിച്ചു. ഇൻഡ്യാനയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. യൂസഫ് കുംബ്ലെയുടെ നേതൃത്ത്വത്തിലുള്ള കാർഡിയോളജി വിഭാഗമാണ് ഈ സുപ്രധാന നേട്ടത്തിന്റെ ശിൽപ്പികൾ.

LMCA ബൈഫർക്കേഷൻ രോഗം എന്നാൽ ഹൃദയത്തിൻ്റെ ഇടത്തേ അറകളിലേക്ക് രക്തം കൊണ്ടുവരുന്ന രക്തധമനിയായ ലെഫ്റ്റ് മെയിൽ ആർട്ടറിയിൽ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന അതീവ അപകടകരമായ അവസ്ഥയാണ്. ആകെ രോഗികളിൽ 5% പേരിൽ മാത്രം കാണപ്പെടുന്ന ഈ രോഗം സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കിൽ മരണം ഉറപ്പാണ്. ഈ രോഗം മൂലമുണ്ടാകുന്ന ഹൃദയസ്തംഭനത്തിനു ശേഷം 24 മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ (ബൈപാസ് സർജറി) നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരം സന്ദർഭങ്ങളിൽ ശസ്ത്രക്രിയ പൂർണമായും ഒഴിവാക്കി നൂതനരീതികളിലൂടെ പരിഹാരം കാണുകയാണ് ഇൻഡ്യാന നടത്തിയിരിക്കുന്നത്. ഇൻട്രാവാസ്കുലാർ അൾട്രാസൗണ്ട് (IVUS), ഒപ്റ്റിക്കൽ കൊഹീറൻസ് ടോമോഗ്രാഫി (OCT) തുടങ്ങിയ ആധുനിക ഇമേജിംഗ് സാങ്കേതികവിദ്യകൾക്കൊപ്പം റോട്ടാബ്ലേഷൻ, ഓർബിറ്റൽ അതീരക്ടമി, എക്സിമർ ലേസർ കൊറോണറി അതീരക്ടമി (ELCA), ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സി (IVL) പോലുള്ള നൂതന ചികിത്സാ രീതികളും ഇൻഡ്യാനയിൽ അവലംബിച്ചിട്ടുണ്ട്. ഈ രീതികൾ ഫലപ്രദമായി ഉപയോഗിച്ച് അതിസങ്കീർണ്ണമായ LMCA ബൈഫർക്കേഷനുകൾ ശസ്ത്രക്രിയരഹിതമായി കൂടുതൽ കൃത്യതയോടെ ചികില്സിച്ചുമാറ്റാൻ കഴിഞ്ഞതാണ് ഡോ. യൂസഫിന്റെ നേതൃത്വത്തിലുള്ള കാർഡിയോളജി സംഘത്തിന്റെ വിജയം. കർണ്ണാടകയ്ക്ക് പുറമെ വടക്കൻ കേരളത്തിലെയും ജനങ്ങൾക്ക് ഈ നൂതന ഹൃദയചികിത്സാരീതികളുടെ സേവനം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്,

“ഈ നേട്ടം ഞങ്ങളുടെ രോഗികൾക്ക് ഞങ്ങൾ നൽകിയ പ്രതിജ്ഞാബദ്ധതയുടെയും ഞങ്ങളുടെ ടീം അംഗങ്ങളുടെ പ്രാവീണ്യത്തിന്റെയും ഫലമാണ്. വൈദ്യശാസ്ത്രരംഗത്തെ വളർച്ചയോടൊപ്പം ഇൻഡ്യാനയിലെ ഹൃദയരോഗചികിത്സ കൂടുതൽ കൃത്യവും ഫലപ്രദവുമാകുകയാണ്. അതിലൂടെ സങ്കീർണ്ണമായ ഹൃദയരോഗങ്ങളുടെ ചികിത്സയ്ക്ക് ഏറ്റവും വിശ്വാസർഹമായ കേന്ദ്രമായി ഇൻഡ്യാന മാറുന്നുവെന്നത് ഏറെ അഭിമാനകരമാണ്.” ഡോ. യുസഫ് കുംബ്ലെ പത്രക്കുറിപ്പിൽ രേഖപ്പെടുത്തി.