KeralaTop News

‘നല്ല പദ്ധതി വരുമ്പോള്‍ അവരുടേതും കുഴപ്പം ഉണ്ടാകുമ്പോള്‍ കേന്ദ്രത്തിന്റെതും എന്ന് പറയുന്നത് അവസരവാദം’; രാജീവ് ചന്ദ്രശേഖർ

Spread the love

ദേശീയപാത തകർന്നതിൽ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് BJP സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നല്ല പദ്ധതി വരുമ്പോൾ തങ്ങളുടേത് ആണെന്നും കുഴപ്പം ഉണ്ടാകുമ്പോൾ കേന്ദ്രതിന്റെതാണെന്നും പറയുന്നത് അവസര വാദം.

കേന്ദ്ര പദ്ധതികൾ എല്ലാം സംസ്ഥാന സർക്കാരിന്റേത് എന്ന് പറഞ്ഞ് നടക്കുന്നു. ഉത്തരവാദിത്വം മുഴുവന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്കാണെന്ന് തിരുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരത്തിന് ഉദാഹരണമാണ്.

എന്താണ് പ്രശ്നം എന്ന് ദേശീയ പാത അധികൃതർ അന്വേഷിക്കും. കൂടുതൽ നടപടികൾ ഉണ്ടാകും. നാളെ സ്‌ഥലം സന്ദർശിക്കും. നിതിൻ ഗഡ്കരിയോട് സംസാരിച്ചിരുന്നു വിഷയത്തിൽ അദ്ദേഹം നടപടിയെടുത്തു. കാരണം എന്താണ് എന്നതിൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹമായ ഓണറേറിയവും നല്‍കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. അതിനിടെ നടത്തുന്ന വാര്‍ഷികാഘോഷ മഹാമഹം എന്തിനുവേണ്ടിയെന്നും, ആര്‍ക്കുവേണ്ടിയെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.