KeralaTop News

തിരുവാങ്കുളത്തെ നാല് വയസുകാരിയുടെ കൊലപാതകം: അമ്മ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പൊലീസ്

Spread the love

തിരുവാങ്കുളത്തെ നാല് വയസുകാരിയുടെ കൊലപാതകവുമായി കസ്റ്റഡിയിലുള്ള അമ്മ ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് പൊലീസ്. അമ്മ മാനസികമായി തകര്‍ന്ന നിലയിലാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, കേസില്‍ പൊലീസ് അന്വേഷണ സംഘം വിപുലീകരിച്ചു.
മൂന്ന് വനിത എസ്ഐമാര്‍ ഉള്‍പ്പെടെ നാല് വനിതകളും ടീമിലുണ്ട്. ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലും പീഡനക്കേസ് പുത്തന്‍കുരിശ് സ്റ്റേഷന്‍ പരിധിയിലുമാണ് കൊലപാതകം നടന്നത്.

കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ വരുത്തി കൊണ്ടാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന വിവരം പുറത്തുവരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ നല്‍കി വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രതിക്കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് കുട്ടിയെ എടുത്തുകൊണ്ടുപോയി പ്രതി ഉപദ്രവിച്ചത്.കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും,കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.