KeralaTop News

പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം; ഏഴ് നേതാക്കൾ കുറ്റക്കാരെന്ന് CPI

Spread the love

സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഏഴ് നേതാക്കൾ കുറ്റക്കാരെന്ന് സിപിഐ. ഇവർ സത്യവിരുദ്ധമായ വാർത്ത പ്രചരിപ്പിക്കുകയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ. അന്വേഷണ കമ്മീഷൻ
റിപ്പോർട്ട് സിപിഐ ജില്ലാ കൗൺസിൽ അംഗീകരിച്ചു.

സമ്മേളന കാലയളമായതിനാൽ ഇപ്പോൾ ശിക്ഷാ നടപടികളില്ല. സമ്മേളനങ്ങൾക്ക് ശേഷം സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടപടി തീരുമാനിക്കും. നേതാക്കന്മാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സിപിഐ അറിയിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. ഇ കെ ഇസ്മയിൽ പക്ഷക്കാരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പേർ.

പി രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനായി വെക്കരുതെന്നും പിന്നിൽ നിന്നും കുത്തിയവർ മൃതദേഹം കാണാൻ പോലും വരരുതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന സിപിഐ നേതാവ് ഇ കെ ഇസ്മയിലും കുടുംബത്തെ പിന്തുണച്ചിരുന്നു.