KeralaTop News

‘പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തം, ചുമതല നല്ലനിലയിൽ നിർവ്വഹിക്കും’; എ പ്രദീപ് കുമാർ

Spread the love

വലിയ ഉത്തരവാദിത്തമുള്ള ചുമതലയാണ് പാർട്ടി തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന് എ പ്രദീപ് കുമാർ. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചുമതല സംബന്ധിച്ച കാര്യം മുഖ്യമന്ത്രി നേരിട്ടു സംസാരിച്ചിരുന്നു. പാർട്ടി ഏൽപ്പിക്കുന്ന ചുമതലയാണിത്, അത് നല്ല നിലയിൽ ചെയ്യാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലെ ചുമതല നിർവ്വഹിക്കാനാണ് തന്നെ നിയമിച്ചിരിക്കുന്നത് എ പ്രദീപ് കുമാർ കൂട്ടിച്ചേർത്തു.

ഏത് ചുമതലയായാലും ഏൽപ്പിക്കുന്നത് നല്ല രീതിയിൽ ചെയ്യാനാണ് പഠിച്ചിട്ടുള്ളത്. അടുത്ത ദിവസം ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് കോഴിക്കോട് മുന്‍ എംഎല്‍എ പ്രദീപ് കുമാറിന്‍റെ നിയമനം. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മുഖ്യമന്ത്രി നല്‍കി കഴിഞ്ഞു.