‘ലോറി മറിഞ്ഞതിനെ തുടർന്ന് ബസ് മറ്റൊരു വഴിയിലൂടെ പോയത് ചോദ്യം ചെയ്‌തു’; മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം
മലപ്പുറത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. മലപ്പുറം കിഴിശേരി കാഞ്ഞിരം ജംഗ്ഷനിൽ വച്ചാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. മോറയൂരിൽ കണ്ടെയ്നർ ലോറി മറിഞ്ഞതിനെ തുടർന്ന് ബസ് മറ്റൊരു വഴിയിലൂടെ പോയത് ചോദ്യം ചെയ്താണ് യുവാവ് ഡ്രൈവറെ മർദ്ദിച്ചത്.
എന്താണ് പ്രകോപന കരണമെന്നത് വ്യക്തമല്ല. KSRTC ബസിന്റെ ഗ്ലാസും ഇയാൾ തകർത്തു. ബസിനെ തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം. ഇയാളെ ഇതുവരെ പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. പ്രതിയെ പിടിക്കൂടാനുള്ള ശ്രമം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.