GulfTop News

ഗള്‍ഫ്-അമേരിക്കന്‍ ഉച്ചകോടി ഇന്ന്; ഖത്തര്‍ അമീര്‍ റിയാദിലേക്ക് തിരിച്ചു

Spread the love

ഇന്ന് വൈകുന്നേരം സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ഗള്‍ഫ്-അമേരിക്കന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സൗദിയിലേക്ക് തിരിച്ചു.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനിയും ഉന്നതതല ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ട്.

സൗദി സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.ഗസ വെടിനിര്‍ത്തല്‍ ഉള്‍പെടെ നിര്‍ണായക വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.