GulfTop News

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഖത്തർ

Spread the love

അമേരിക്കയുടെ മധ്യസ്ഥതയിൽ ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാറിൽ എത്തിയതിനെ ഖത്തർ സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.ഇരു രാജ്യങ്ങളുടെയും സമാധാനത്തോടുള്ള പ്രതിബദ്ധതയും സമവായത്തോടെ സുസ്ഥിര സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് കരാറെന്ന് മന്ത്രാലയം വ്യക്തമാക്കി.

വെടിനിർത്തൽ സാധ്യമാക്കുന്നതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങൾക്ക് ഖത്തറിന്റെ അഗാധമായ നന്ദിയും മന്ത്രാലയം അറിയിച്ചു.സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തർ പൂർണ്ണ പിന്തുണ ആവർത്തിച്ചു.