റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ആക്രമണം; പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ വേദി മാറ്റി പിസിബി
പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ വേദി മാറ്റി പിസിബി. പിഎസ്എല്ലിന്റെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും കറാച്ചി, ദോഹ, ദുബായ് എന്നീ മൂന്ന് വേദികളിലേക്ക് മാറ്റാൻ പിസിബി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
ഇന്ത്യയുടെ ആക്രമണവും ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും ഉണ്ടായിരുന്നിട്ടും പിഎസ്എൽ ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) നേരത്തെ അറിയിച്ചിരുന്നു.
പത്താം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കറാച്ചിയിലേക്കാണ് മാറ്റിയത്. ഇന്ന് നടക്കാനിരുന്ന കറാച്ചി കിംഗ്സ് പെഷവാർ സൽമി മത്സരങ്ങളും റാവൽ പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് കറാച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യയുടെ സൈനിക കേന്ദ്രം ലക്ഷ്യമാക്കിയ പാകിസ്താൻ ആക്രമണം ഇന്ത്യ തകർക്കുകയും തിരിച്ചടിക്കുകയും ചെയ്തിരുന്നു.
ലഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ ചേർന്ന അടിയന്തര യോഗത്തിന് പിന്നാലെയാണ് വേദിമാറ്റൽ തീരുമാനമായതെന്ന് പാകിസ്താൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്രാഞ്ചൈസി ഉടമകളുമായി നടത്തിയ ചർത്തകൾക്കൊടുവിലാണ് ശേഷിക്കുന്ന മത്സരങ്ങൾ കറാച്ചിയിലേക്ക് മാറ്റാൻ മാറ്റാൻ തീരുമാനമായത്.