NationalTop News

രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു, 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ

Spread the love

ഇന്ത്യൻ സംയുക്തസേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു. വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ ബുധനാഴ്ച അറിയിച്ചു. അമൃത്സർ ഒപ്പം ശ്രീനഗർ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം മെയ് 10 ന് പുലർച്ചെ വരെ അടച്ചിടും.

വിമാന ടിക്കറ്റുകൾ മുടങ്ങിയാൽ യാത്രക്കാർക്ക് അടുത്ത ലഭ്യമായ വിമാനത്തിൽ ബുക്കിംഗ് പുനഃക്രമീകരിക്കുകയോ അധിക ചെലവില്ലാതെ ബുക്കിംഗ് റദ്ദാക്കുകയോ ചെയ്യാമെന്നും മുഴുവൻ ടിക്കറ്റും റീഫണ്ട് ചെയ്യുമെന്നും എയർലൈൻ അറിയിച്ചു.

രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു. വടക്കും പടിഞ്ഞാറും മേഖലയിലെ വിമാനത്താവളങ്ങളാണ് അടച്ചത്. ലേ,തോയിസ്,ശ്രീനഗർ,ജമ്മു,അമൃത്സർ,പത്താൻകോട്ട്,ചണ്ഡിഗഡ്,ജോധ്പൂർ,ജയ്‌സാൽമേർ,ജാംനഗർ,ഭട്ടിൻഡ,ഭുജ്,ധരംശാല,ഷിംല,രാജ്കോട്ട്,പോർബന്തർ വിമാനത്താവളങ്ങൾ അടച്ചു. യാത്രക്കാർ വിമാന കമ്പനികളുടെ വെബ്സൈറ്റ് നിർദേശങ്ങൾ പരിശോധിക്കണമെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം പഹൽഗാം ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. പാകിസ്താനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സിൽ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തിൽ വധിച്ചു എന്നാണ് സൈന്യം പറഞ്ഞിരിക്കുന്നത്.