NationalTop News

പഹൽഗാം ആക്രമണം; ഭീകരർക്കായി തിരച്ചിൽ തുടരുന്നു; കൂടുതൽ ദൃക്സാക്ഷികളുടെ മൊഴി NIA രേഖപ്പെടുത്തും

Spread the love

പഹൽഗാം ആക്രമണത്തിൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു. കൂടുതൽ ദൃക്സാക്ഷികളുടെ അടക്കം മൊഴി എൻ ഐ എ രേഖപ്പെടുത്തും. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിന് തക്ക മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവർത്തിച്ചു.

പ്രതിരോധ മന്ത്രി എന്ന നിലയിൽ ഇത് തന്റെ ഉത്തരവാദിത്തമാണെന്നും സൈനികർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെത്തിയ ജാപ്പനീസ് പ്രതിരോധ മന്ത്രിയുമായി രാജ്നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. ഭീകരാക്രമണവും തുടർന്നുള്ള പശ്ചാത്തലവും കൂടിക്കാഴ്ചയിൽ ചർച്ചയാകും. പാക്കിസ്താന് എതിരെ കൂടുതൽ നടപടികളിലേക്കും ഇന്ത്യ കടന്നേക്കും. സംഘർഷ സാഹചര്യം തുടരുന്നതിനിടെ പാകിസ്ഥാനിൽ ഇന്ന് പാർലമെന്റ് സമ്മേളനം ചേരും. വൈകിട്ട് 5 മണിക്കാണ് സമ്മേളനം.