NationalTop News

പഹൽഗാം ഭീകരാക്രമണം; ഭീകരൻ ശ്രീലങ്കയിൽ എത്തി? കടന്നത് ചെന്നൈയിൽ നിന്ന്

Spread the love

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ളവർ ശ്രീലങ്കയിൽ എത്തിയതായി സംശയം. ഭീകരൻ ചെന്നൈയിൽ നിന്ന് കൊളംബോയിലേയ്ക്ക് പോയതായി സൂചന. ചെന്നൈ കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയിലെ ബണ്ഡാരനായകെ വിമാനത്താവളത്തിൽ പരിശോധന നടത്തി. പരിശോധന ശ്രീലങ്കൻ എയർലൈൻസ് സ്ഥിരീകരിച്ചു.

പരിശോധനയിൽ ആരെയും പിടികൂടാതായി വ്യക്തമായിട്ടില്ല. ഇന്ന് ചെന്നൈയിൽ നിന്ന് 11.59ന് ശ്രീലങ്കയിലെത്തിയ കർശനമായ പരിശോധനയാണ് നടന്നത്. പരിശോധനയെ തുടർന്ന് വിമാനങ്ങൾ വൈകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ എയർലൈൻസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേർ ചെന്നൈയിൽ നിന്ന് വന്ന വിമാനത്തിൽ ഉണ്ടായിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വാക്താവ് പറഞ്ഞു. എല്ലാവരെയും പരിശോധന നടത്തിയതായാണ് വിവരം. ഇന്ത്യ തിരയുന്ന മോസ്റ്റ് വാണ്ടഡ് ആയിട്ടുള്ള ‍ആൾ വിമാനത്തിൽ ഉണ്ടായിരുന്നതായുള്ള സംശയത്തിലാണ് പരിശോധന നടത്തിയതെന്ന് ശ്രീലങ്കൻ എയർലൈൻസ് വാർത്താക്കുറിപ്പിൽ പറയുന്നു.