KeralaTop News

ക്രമസമാധാന ചുമതല ADGP എച്ച് വെങ്കിടേഷിന്

Spread the love

എഡിജിപി എച്ച് വെങ്കിടേഷിന് ക്രമസമാധാന ചുമതല. മനോജ് എബ്രഹാം മാറുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയാണ് എച്ച് വെങ്കിടേഷ്. ഫയർഫോഴ്സ് മേധാവിയായി മനോജ്‌ എബ്രഹാമിനെ നിയമിച്ചിരുന്നു. മെയ് ഒന്നാം തീയതി മനോജ് എബ്രഹാം ചുമതലയേൽക്കും.1994 ബാച്ച് ഐപിഎസ് ഓഫീസറാണ് മനോജ്‌ എബ്രഹാം.

ക്രമസമാധാന ചുമതല ഒഴിഞ്ഞ കിടന്നതോടെ സർക്കാർ പലതരത്തിലുള്ള ആലോചനയിലേക്ക് കടന്നിരുന്നു. പുതിയ ഡിജിപി ചുമതലയേൽക്കുമ്പോൾ ആ സമയം സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപ്പണിയുണ്ടാകും. അതിനാൽ ഇപ്പോൾ ഒരു അഴിച്ചുപണി വേണോയെന്നും അല്ലെങ്കിൽ ക്രമസമാധാന ചുമതല ഡിജിപി തന്നെ മേൽനോട്ടം വഹിക്കട്ടെയെന്ന ആലോയനയിലേക്ക് സർക്കാർ കടന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മുൻപിലേക്ക് എത്തിയപ്പോൾ തീരുമാനം മാറി. ക്രമസമാധാന ചുമതല വഹിക്കാൻ ഒരാൾ വരട്ടെയെന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് എച്ച് വെങ്കിടേഷിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്.