Friday, February 13, 2026
Latest:
KeralaTop News

എക്സൈസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമം; ലഹരിക്കേസ് പ്രതിക്കെതിരെ പരാതി

Spread the love

തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥനെ കുടുംബത്തോടൊത്ത് യാത്ര ചെയ്യുമ്പോൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പരാതി. മുൻപ് ലഹരി കേസിൽ പിടിയിലായ അൽത്താഫാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ ആരോപിച്ചു.

ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച കാറിനെ പിന്തുടർന്ന് വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് നെയ്യാറ്റിൻകര പൊലിസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, അൽത്താഫിന്റെ കുടുംബം എക്സൈസ് സംഘത്തിനെതിരെ ബാലരാമപുരം പൊലീസിൽ പരാതി നൽകി. വീട്ടിൽ കയറി അതിക്രമം കാണിച്ചുവെന്നും, സ്ത്രീകളെ ഉൾപ്പടെ അസഭ്യമായ ഭാഷയിൽ അധിക്ഷേപിച്ചുവെന്നുമാണ് അവരുടെ ആരോപണം.