തലവേദന മാറാതെ ചെന്നൈ; ഹൈദരാബാദിനോട് അഞ്ച് വിക്കറ്റ് തോല്‍വി
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തോല്‍വി. 5 വിക്കറ്റിനാണ് ഹൈദരാബാദിന്റെ വിജയം. ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പത്തൊന്‍പതാം ഓവറില്‍ ഹൈദരാബാദ് മറികടന്നു. പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയതോടെ ചെന്നൈ പുറത്താകലിന്റെ വക്കിലാണ്. ഇനിയുള്ള 5 കളി ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേഓഫ് കളിക്കാനാകുമെന്ന് ഉറപ്പില്ല. ഇതില്‍ മറ്റ് ടീമുകളുടെ മത്സരഫലവും റണ്‍ റേറ്റും നിര്‍ണായകമാകും. ഒന്‍പത് കളിയില്‍ ഏഴും തോറ്റ ചെന്നൈ സൂപ്പര്‍ കിങ്സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
25 പന്തില്‍ 42 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസ് ആണ് സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍. ആയുഷ് മാത്രെ 18 പന്തില്‍ 30 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നാണ് ഹൈദരാബാദ് കളിക്കാനിറങ്ങിയത്. കമിന്ദു മെന്‍ഡിസും നിതീഷ് റെഡ്ഡിയും ചേര്‍ന്ന് 49 റണ്‍സ് നേടി പുറത്താകാതെ നിന്നത് കളി ഉറപ്പിച്ചു.
ഹൈദരാബാദിന്റെ സീസണിലെ മൂന്നാം ജയമാണിത്. 44 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.