BusinessTop News

ചെറിയ ഒരു ആശ്വാസം; സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

Spread the love

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 9005 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില പവന് 74000 കടന്ന് മുന്നേറുകയായിരുന്നു. താരിഫ് തര്‍ക്കങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുമാണ് വിലക്കയറ്റത്തിന് കാരണം.കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവര്‍ധനമാണ് അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത്. 3,500 ഡോളര്‍ മറികടന്ന് മുന്നോട്ടു കുതിക്കുമെന്ന സൂചനകളാണ് സ്വര്‍ണ വിപണി നല്‍കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.