പഹൽഗാം സന്ദർശിച്ചത് വെറും 3 ദിവസങ്ങൾക്ക് മുൻപ്, ഓർക്കുമ്പോൾ ഉള്ളുലയുന്നു: ജി.വേണുഗോപാൽ
രാജ്യത്തെ നടുക്കിയ ഭീകരാക്രണമുണ്ടായ ജമ്മുകശ്മീരിലെ പഹൽഗാമിൽ മൂന്ന് ദിവസം മുമ്പ് സന്ദർശനം നടത്തിയ അനുഭവം പങ്കുവെച്ച് ഗായകൻ ജി.വേണുഗോപാൽ. ഭീകരർ നിറയൊഴിച്ച ഇടങ്ങളിൽ ട്രക്ക് ചെയ്തിരുന്നെന്ന് ഓർക്കുമ്പോൾ ഉൾക്കിടിലം തോന്നുന്നുവെന്നും പഹൽഗാമിൽ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാഷ്മീരിന് നഷ്ടമാകുമോ? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും. എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയുമെന്നും ജി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.