KeralaTop News

കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ രണ്ട് പേർ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

Spread the love

കോട്ടയം തിരുവാതുക്കലിൽ വീടിനുള്ളിൽ രണ്ട് പേർ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമാണോയെന്ന് സംശയമുണ്ട്. രാവിലെ 8.45ഓടെയാണ് രണ്ട് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. വീട്ടിൽ ഇവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. രാവിലെ വേലക്കാരി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. വീട് തുറന്നു കിടന്ന നിലയിലാണ്. നഗരമധ്യത്തിലാണ് സംഭവം നടന്നിരിക്കുന്നത്.