KeralaTop News

മുനമ്പം ഭൂപ്രശ്നം; വഖഫ് ട്രിബ്യൂണലിൽ ഇന്ന് വാദം തുടരും

Spread the love

മുനമ്പം ഭൂപ്രശ്നത്തിൽ വഖഫ് ട്രിബ്യൂണലിൽ ഇന്ന് വാദം തുടരും. കഴിഞ്ഞ ദിവസങ്ങളിൽ വഖഫ് ആധാരവും പറവൂർ സബ്കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളുമാണ് ട്രിബ്യൂണൽ പരിശോധിച്ചത്. ഭൂമി ഏറ്റെടുത്ത 2019 ലെ വഖഫ് ബോർഡ് നടപടിയും ഇതുമായി ബന്ധപ്പെട്ട രേഖകളുമാകും പരിശോധിക്കുക.

എന്നാൽ കേസിൽ അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ വാദം തുടരുന്നത് സംബന്ധിച്ച ട്രിബ്യൂണൽ ജഡ്ജി രാജൻ തട്ടിലിന്റെ നിലപാട് നിർണായകമാകും. അടുത്ത മാസം പകുതിയോടെ സ്ഥലം മാറ്റമുള്ള ജഡ്ജി വാദം കേൾക്കുന്നത് തുടരുമോ മാറ്റിവെക്കുമോ എന്ന് ഇന്നറിയാം.