ഇത്തവണയും തൃശൂര്‍ പൂരം വിളംബരത്തിന് തിടമ്പേറ്റാൻ എറണാകുളം ശിവകുമാര്‍
തൃശൂർ പൂര വിളംബരത്തിന് തിടമ്പേറ്റാൻ ഇക്കുറിയും കൊമ്പൻ എറണാകുളം ശിവകുമാർ. നെയ്തലകാവിലമ്മയുടെ തിടമ്പേറ്റി തെക്കെ ഗോപുര നട തുറന്ന് ശിവകുമാർ പൂര വിളംബരം നടത്തും. കൊച്ചിൻ ദേവസ്വം ബോർഡ്, ഘടകപൂര ആഘോഷ കമ്മിറ്റികളുമായി നടത്തിയ ആലോചനാ യോഗത്തിലാണ് തീരുമാനം. മേയ് അഞ്ചിനാണ് പൂര വിളംബരം.
ആറിനാണ് തൃശൂര്‍ പൂരം. കൊച്ചിന്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് എറണാകുളം ശിവകുമാര്‍.തുടര്‍ച്ചയായ അഞ്ചാം തവണയാണ് ശിവകുമാര്‍ പൂരത്തിന് വിളമ്പരമേകുന്നത്. നേരത്തെ ഗജവീരന്‍മാരിലെ താരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നിര്‍വഹിച്ചുപോന്നിരുന്ന ദൗത്യമായിരുന്നു ഇത്. രാമചന്ദ്രന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയതോടെ ഈ നിയോഗം ശിവകുമാറിലേക്കെത്തിയത്.