KeralaTop News

‘വിപ്ലവകരമായ മാറ്റങ്ങൾ നടത്തിയ മാർപ്പാപ്പ, കുറച്ചുകാലം കൂടി ഉണ്ടായിരുന്നെങ്കിൽ സ്ത്രീ പുരോഹിതർ ഉണ്ടാകുമായിരുന്നു’: അൽഫോൻസ് കണ്ണന്താനം

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് അൽഫോൻസ് കണ്ണന്താനം.അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അത് നടന്നില്ല.താൻ വളരെ വർഷങ്ങൾക്കു മുമ്പാണ് മാർപാപ്പയെ കണ്ടത്. വലിയ സ്നേഹമുള്ള ആളാണെന്നും ഒരു സാധാരണ മനുഷ്യനെന്ന പോലെയാണ് സംസാരിച്ചതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.

എല്ലാ വിഷയങ്ങളിലും ധൈര്യപൂർവം പ്രതികരിച്ചയാളാണ് മാർപാപ്പയെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. നിരവധി മാറ്റങ്ങൾ മാർപ്പാപ്പ കൊണ്ടുവന്നു. കുറച്ചുകാലം കൂടി അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ വിപ്ലവകരമായ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമായിരുന്നു. മാർപ്പാപ്പ കുറച്ചുകാലം കൂടി ഉണ്ടായിരുന്നെങ്കിൽ കത്തോലിക്കാ സഭയിൽ സ്ത്രീ പുരോഹിതർ വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ സന്ദർശനം. ഇന്ത്യ സന്ദര്‍ശിക്കാമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാനാകാതെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മടക്കം. 2025 ൽ റോമിൽ നടക്കുന്ന “ജൂബിലി വർഷ” ആഘോഷങ്ങളുടെ സമാപനത്തിന് ശേഷമായിരിക്കും അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനമെന്നായിരുന്നു റിപ്പോർട്ടുകൾ.

പോപ്പിന്റെ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ കത്തോലിക്കാ സമൂഹത്തിൽ ഈ പ്രഖ്യാപനം ഏറെ പ്രതീക്ഷകൾ ഉണർത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ വളരെക്കാലമായി കാത്തിരുന്ന കത്തോലിക്കർക്ക് ഈ വിയോഗവാർത്ത തീർത്തും വേദനാജനകം തന്നെയാണ്.