KeralaTop News

എത്ര സത്യസന്ധമായി ജീവിച്ചാലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയും; സത്യം ഒരുനാൾ ഉയർത്തെഴുന്നേൽക്കുമെന്ന് പി പി ദിവ്യ

Spread the love

സത്യം ഒരുനാൾ ഉയർത്തെഴുന്നേൽക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി.പി ദിവ്യ. എത്ര സത്യസന്ധമായി ജീവിച്ചാലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയും. ഈസ്റ്റർ ആശംസ വീഡിയോയിലാണ് ദിവ്യയുടെ പരാമർശം.

നമ്മുടെ ജീവിതം സത്യസന്ധമാണെങ്കിൽ ഏത് പാതളത്തിൽ നിന്നും തിരിച്ചുവരും. നിസ്വാർത്ഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യങ്ങൾ ഉയർത്തിയതിനാണ് യേശുവിനെ ക്രൂശിച്ചത്. നിലപാടുകൾക്ക് മുൾകുരീടം അണിഞ്ഞ് കുരിശ് മരണം വിധിച്ചാലും ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിന്റെ ദിനം വരികതന്നെ ചെയ്യുമെന്നും ഫേസ്ബുക്ക് വിഡിയോയിൽ അവർ വ്യക്തമാക്കി.

അതേസമയം അഭിപ്രായം പറയാനുള്ള ആർജ്ജവം അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ എന്ന കുറിപ്പുമായി പി പി ദിവ്യ നേരത്തെയും രംഗത്തെത്തിയിരുന്നു. ചിത്രകാരൻ പൊന്ന്യം ചന്ദ്രന്‍റെ വരികളും വരയുമാണ് പി പി ദിവ്യ ഫേസ് ബുക്കിൽ പങ്കുവച്ചത്. കേസിനെ കുറിച്ചൊന്നും പറയാതെയാണ് കുറിപ്പ്.