യുക്രെയ്നിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; തീരുമാനം ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച്
യുക്രെയ്നിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇന്ന് രാത്രി മുതൽ ഈസ്റ്റർ ദിനമായ നാളെ വൈകിട്ട് 6 മണിവരെയാണ് വെടിനിർത്തൽ. റഷ്യയും യുക്രൈനും തടവുകാരെ പരസ്പരം കൈമാറുകയും ചെയ്തു. ടെലിവിഷൻ അഭിസംബോധനക്കിടയിലാണ് പുടിന്റെ പ്രഖ്യാപനം. ടെലിവിഷൻ അഭിസംബോധനക്കു ഇടയിലാണ് പുടിൻ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്.
റഷ്യയുടെ മാതൃക യുക്രെയ്ൻ പിന്തുടരുമെന്ന് താൻ കരുതുന്നുവെന്ന് പുടിൻ പറഞ്ഞു. എന്നാൽ യുക്രെയ്‌നിന്റെ വെടിനിർത്തൽ ലംഘനങ്ങൾ തടയാൻ സൈന്യത്തെ സജ്ജരാക്കണമെന്ന് റഷ്യൻ പ്രസിഡന്റ് ജെറാസിമോവിനോട് പറഞ്ഞു. പുടിന്റെ വാക്ക് വിശ്വസിക്കാൻ കഴിയില്ലെന്നും വാക്കുകളല്ല, പ്രവൃത്തികളാണ് തങ്ങൾ ശ്രദ്ധിക്കുന്നതെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു.
“മാർച്ചിൽ 30 ദിവസത്തെ പൂർണ്ണ ഇടക്കാല വെടിനിർത്തൽ എന്ന യുഎസ് നിർദ്ദേശം യുക്രെയ്ൻ നിരുപാധികം അംഗീകരിച്ചിരുന്നു. എന്നാൽ റഷ്യ അത് നിരസിച്ചു. എന്നാൽ ഇപ്പോൾ 30 ദിവസത്തിന് പകരം 30 മണിക്കൂർ വെടിനിർത്തലിന് തയ്യാറാണെന്ന് പുടിൻ പ്രസ്താവന നടത്തിയിരിക്കുന്നു”, സൈബിഹ എക്‌സിൽ തുടർന്നു. 2022 ഏപ്രിലിൽ ഈസ്റ്ററിനും 2023 ജനുവരിയിൽ ഓർത്തഡോക്സ് ക്രിസ്മസിനും വെടിനിർത്തൽ നടത്താനുള്ള മുൻ ശ്രമങ്ങൾ ഇരുരാജ്യങ്ങളും യോജിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ നടപ്പിലായില്ലായിരുന്നു.2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്‌നിൽ ആക്രമണം ആരംഭിച്ചത്. നിലവിൽ രാജ്യത്തിൻ്റെ 20 ശതമാനം ഭൂപ്രദേശവും കൈവശപ്പെടുത്തി.