നടി വിൻസി അലോഷ്യസിന്റെ പരാതി; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ സിനിമ സഘടനകളും കടുത്ത നടപടി സ്വീകരിച്ചേക്കും
നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ സിനിമ സഘടനകളും കടുത്ത നടപടി സ്വീകരിച്ചേക്കും. ഷൈന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി. ഫിലിം ചേംബർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ എന്നീ സംഘടനകൾക്കാണ് നടി വിൻസി അലോഷ്യസ് പരാതി നൽകിയിട്ടുള്ളത്. പരാതി അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ അമ്മ നിയോഗിച്ചിരുന്നു. നടനെതിരെ കടുത്ത നടപടിയെന്ന് ഫിലിം ചേമ്പർ വ്യക്തമാക്കി.
അതിനിടെ ലഹരിപരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോയ്ക്കായി അന്വേഷണം തുടരുന്നു. പരാതിയിന്മേൽ നോട്ടീസ് നൽകാനാണ് സൂത്രവാക്യം സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. അതേസമയം, ലഹരി ഉപയോഗിച്ച് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ അംഗീകരിക്കാൻ കഴിയില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് .
കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള പോസ്റ്റ് വിവാദങ്ങൾക്ക് മറുപടിയുമായി ദിവ്യ.എസ്.അയ്യർ. ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങൾ വിട്ടുപോകുമ്പോൾ സ്നേഹാദരവ് അർപ്പിക്കുന്നത് പതിവാണെന്നും അത് ഇനിയും തുടരുമെന്നുമാണ് ദിവ്യ ദിവ്യ.എസ്.അയ്യരുടെ കുറിപ്പ്. കോണ്‍ഗ്രസിന്‍റെ വിമര്‍ശനം തുടരുമ്പോളും കെ.കെ.രാഗേഷിന്‍റെ പുകഴ്ത്തല്‍ പോസ്റ്റിലുറച്ച് നിൽക്കുകയാണ് ദിവ്യ എസ്. അയ്യര്‍.
നടി വിൻസി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെ നിരവധി ആളുകൾ പിന്തുണയുമായി രംഗത്തെത്തി .മോശം പെരുമാറ്റത്തെ എതിർത്ത വിൻസി അലോഷ്യസിന്റെ നടപടിയെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു എന്നായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം.