KeralaTop News

വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; മൂന്നുപേർ പിടിയിൽ

Spread the love

വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളിൽ എത്തിയ മൂന്നുപേരാണ് ബസിന്റെ ചില്ല് തകർത്തത്. മീനങ്ങാടി സ്വദേശികളായ നിഹാൽ , അൻഷിദ് , ഫെബിൻ എന്നിവർ പിടിയിലായി. ഇതിൽ നിഹാൽ ഹോട്ടലിലെ ഭക്ഷണ വിതരണക്കാരനാണ് ഇവർ. മൂവരും സുഹൃത്തുക്കളാണ്.

ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്ന് വന്ന ബസിന്റെ ചില്ല് കല്ലെറിഞ്ഞാണ് തകർത്തത്. പരിക്കേറ്റ ഡ്രൈവർ ഇടുക്കി സ്വദേശി പ്രശാന്ത് കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും മാറാൻ കാരണം ബസ് ബസാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.