KeralaTop News

സമരത്തിലിരിക്കുന്ന വനിതാ CPO ഉദ്യോഗാർത്ഥികൾക്ക് ജോലി വാഗ്ദാനവുമായി കേരള കൗൺസിൽ ഓഫ് ചർച്ചസ്

Spread the love

സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലിരിക്കുന്ന വനിതാ പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പീഡാനുഭവ ആഴ്ചയിൽ ജോലി വാഗ്ദാനവുമായി കേരള കൗൺസിൽ ഓഫ് ചർച്ചസ്. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ അംഗ സംഘടനയായ സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ ആയിരിക്കും ജോലി നൽകുക.

ആദ്യഘട്ടത്തിൽ 50 പേർക്കായിരിക്കും ജോലി നൽകുക. കോൺസ്റ്റബിൾ തസ്തികയിൽ എൻട്രി ലെവലിൽ ലഭിക്കുന്ന ശമ്പളത്തിന് ഏകദേശം അടുത്ത ശമ്പളം തന്നെ അവർക്ക് നൽകുമെന്നും ഫൗണ്ടേഷന്റെ നേതൃത്വം വഹിക്കുന്ന കെസിസിയുടെ ഇക്കോളജിക്കൽ കമ്മീഷൻ ചെയർമാൻ കമാൻഡർ ടി ഒ ഏലിയാസ് അറിയിച്ചതായി കെ സിസിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കുന്ന ദിവസമായ ശനിയാഴ്ച 11മണിക്ക് സമരപ്പന്തലിൽ എത്തി ഈ വിവരം അറിയിക്കുമെന്നും കെ സി സി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.