തെരുവ് നായയുടെ ശല്ല്യം അവസാനിപ്പിക്കുക: സി പി ഐ എം മില്ല് മുക്ക് കമ്മറ്റി
കമ്പളക്കാട് : കഴിഞ്ഞ ദിവസം രാവിലെ മില്ലുമുക്ക് പള്ളിതായേ മദ്രസയിൽ പോയ വിദ്യാർത്ഥിനി പാറക്കൽ നൗഷാദിന്റെ മകൾ സിയാ ഫാത്തിമയെ തെരുവ് നായ്ക്കൾ ആക്രമിച്ചത്.
തെരുവ് നായയുടെ ആക്രമണം തടയാനുള്ള നടപടികൾ പഞ്ചായത്തിന്റെയോ അധികൃതരുടെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെങ്കിൽ പ്രദേശത്ത് ജനകീയമായി ആളുകളെ സംഘടിപ്പിച്ച് നായകളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് CPIM മില്ലുമുക്ക് ബ്രാഞ്ച് കമ്മറ്റി അഭിപ്രായപെട്ടു.
യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി ജംഷീർ, ലോക്കൽ കമ്മറ്റി അങ്കങ്ങളായ ഇബ്രാഹീം, റസാഖ് എന്നിവരും ബ്രാഞ്ച് അംഗങ്ങളായ സഫ്‌വാൻ, അസ്സൻ, യൂനസ് M എന്നിവരും യോഗത്തിൽ സംസാരിച്ചു