വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളികൾക്ക് പരുക്ക്
തമിഴ്നാട് വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് തോട്ടം തൊഴിലാളികൾക്ക് ഗുരുതര പരുക്ക്.
ആസാം സ്വദേശികളായ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇവരെ ആദ്യം വാൽപ്പാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ പരുക്ക് ഗുരുതരമായതിനാൽ പൊള്ളാച്ചിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു.
തോട്ടത്തിൽ വിശ്രമിക്കുകയായിരുന്ന കാട്ടുപോത്താണ് രാവിലെ ജോലിക്കായിഎത്തിയ തൊഴിലാളികളെ കുത്തിപരുക്കേൽപ്പിക്കുന്നത്. കാട്ടുപോത്തിന്റെ കൊമ്പും കാലും ദേഹത്ത് തട്ടിയാണ് ഇരുവർക്കും പരുക്കേറ്റത്. പരുക്കേറ്റ ഒരു തൊഴിലാളിയുടെ നില അതീവ ഗുരുതരമാണ്.