KeralaTop News

‘ മുനമ്പത്തെ ബിജെപി – ആര്‍എസ്എസ് നാടകം പൊളിഞ്ഞു; മുതലെടുപ്പിന് ശ്രമിച്ചവര്‍ പരാജയപ്പെട്ടു’ ; ബിജെപിയെ കടന്നാക്രമിച്ച് സിപിഐഎംമുനമ്പം വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് സിപിഐഎം.

Spread the love

കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വരവോടെ ബിജെപി – ആര്‍എസ്എസ് നാടകം പൊളിഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ മുതലെടുപ്പിന് ശ്രമിച്ചവര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ കാര്യമാണ് കിരണ്‍ റിജിജു ആവര്‍ത്തിച്ചതെന്നും CPIM സംസ്ഥാന സെക്രട്ടറി പറഞ്ഞു. മുസ്ലിം, ക്രിസ്ത്യന്‍ വിരുദ്ധത ആര്‍ എസ് എസിന് മറച്ചുവെക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും നിയമപരമായി ഭൂമിയുടെ പ്രശ്‌നം കൈകാര്യം ചെയ്യുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വഖഫ് നിയമം എങ്ങനെ പ്രശ്‌നം പരിഹരിക്കുമെന്ന് ചോദിച്ച അദ്ദേഹം ജനങ്ങളെ ആരാണ് വഞ്ചിച്ചത് എന്ന് പരിശോധിക്കണമെന്നും പറഞ്ഞു.

കേന്ദ്രമന്ത്രി പറഞ്ഞത് നിയമയപരമായ പരിഹാരം ഉണ്ടാകണം എന്നാണ്. കേന്ദ്രമന്ത്രിക്ക് അങ്ങനെ പറയാനേ സാധിക്കൂ. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം വേണം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന് അന്നും ഇന്നും ഒരേ നിലപാട് ആണ്. താമസക്കാരുടെ പക്ഷത്താണ് സര്ക്കാര്‍. എന്താണ് വസ്തുത എന്ന് അവിടെ ഉള്ളവര്‍ക്ക് ഇപ്പൊള്‍ എങ്കിലും മനസ്സിലായിക്കാണും. വഖഫ് ഭേദഗതി നിയമം മുനമ്പം പ്രശ്‌നത്തിന് പരിഹാരമല്ല.

അതാണ് കേന്ദ്രമന്ത്രി പറഞ്ഞത്. നിയമപരമായ കാര്യമാണ് മന്ത്രി പറഞ്ഞത്. കേന്ദ്രമന്ത്രി പറഞ്ഞത് നിയമപരമായ പരിഹാരം വേണമെന്നാണ്.
അപ്പൊള്‍ ആരാണ് ജനങ്ങളെ വഞ്ചിച്ചത്. മുനമ്പം നിവാസികളില്‍ ചിലര്‍ സംസ്ഥാന സര്‍ക്കാറിലാണ് വിശ്വാസം എന്ന നിലപാട് എടുത്തു.ഇപ്പൊള്‍ പാസാക്കിയ നിയമത്തിലെ ഏത് വകുപ്പാണ് മുനമ്പം നിവാസികള്‍ക്ക് സംരക്ഷണം നല്‍കുക ?ആരാണ് മുനമ്പം നിവാസികള്‍ക്ക് ഉറപ്പ് നല്‍കിയത്. സര്‍ക്കാരിന്റെ നിലപാട് എന്താണ് എന്ന് മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കണം – അദ്ദേഹം വ്യക്തമാക്കി.