നേര്യമംഗലത്ത് KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞു
കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പതിനൊന്ന് മണിയോടുകൂടിയായിരുന്നു എറണാകുളത്തേക്ക് പോകവേ നേര്യമംഗലം മണിയാമ്പാറയിൽ വെച്ച് അപകടം ഉണ്ടാകുന്നത്. മറിഞ്ഞ ബസിനടിയിൽ കുടുങ്ങിയ പെൺകുട്ടിയെ പുറത്തെത്തിച്ചു.
കോതമംഗലത്തെ ആശുപത്രിയിലേക്കാണ് കുട്ടിയെ മാറ്റിയത്. ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. നിയന്ത്രണം വിട്ട് മറിഞ്ഞതോടെ ബസിനകത്തുണ്ടായിരുന്ന പെൺകുട്ടി തെറിച്ച് പുറത്തേക്ക് വീഴുകയും ദേഹത്ത് കൂടി ബസിന്റെ ടയർ കയറിയിറങ്ങുകയും ആയിരുന്നു എന്നാണ് വിവരം. റോഡ് സൈഡിലെ ക്രഷ് ബാരിയറിൽ ഇടിച്ചുകയറിയ ബസ് 10 അടി താഴ്ചയിലേക്ക് പതിച്ചു.
ബസ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. ബസിലുണ്ടായിരുന്ന യാത്രക്കാരിൽ പരുക്കേറ്റവരെ കോതമംഗലം മാർ ബസോലിയസ് ആശുപത്രിയിലും കോതമംഗലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.20 ത് യാത്രക്കാരായിരുന്നു അപകടസമയത്ത് ബസിനകത്ത് ഉണ്ടായിരുന്നത്.