KeralaTop News

കൊല്ലത്ത് വീട്ടിലെ ബെഡ് റൂമിൽ വളർത്തിയ കഞ്ചാവ് പിടികൂടി

Spread the love

കൊല്ലത്ത് കിടപ്പ് മുറിയിൽ വളർത്തിയ കഞ്ചാവ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടിലെ ബെഡ് റൂമിൽ വളർത്തിയ കഞ്ചാവ് പിടികൂടി.കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ റൂമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

21 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. 5 ഗ്രാo കഞ്ചാവും, ആംപ്യൂളുമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.