KeralaTop News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ‘CPIMന് മത്സരിക്കാൻ ആളെ കിട്ടുന്നില്ല; പിണറായിസമാണ് ചർച്ച’; പി വി അൻവർ

Spread the love

ഉപതിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ യുഡിഎഫിൽ എത്തും. ‌സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടാത്തതിനാൽ എല്ലാ വാതിലും മുട്ടുകയാണെന്ന് പിവി അൻവർ പറ‍ഞ്ഞു. പിണറായിസമാണ് നിലമ്പൂരിലെ ചർച്ചയെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി വിജയസാധ്യതയുള്ള ആളായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടികയിൽ ഉള്ള രണ്ടുപേരുടെയും പ്ലെസും മൈനസും പറഞ്ഞതായി അൻവർ പറയുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് തന്റെ നിലപാട് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്ന് പി.വി അൻവർ. തിരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ സിപിഐഎമ്മിന് എതിരാകും. സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടുന്നില്ല. മുന്നണി പ്രവേശനം തിരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി വി അൻവർ ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്നലെ നിലമ്പൂരിൽ നടന്ന മുസ്ലിം ലീഗ് മണ്ഡലം കൺവെൻഷനിൽ പിവി അൻവർ പങ്കെടുത്തിരുന്നു. യുഡിഎഫ് മുന്നണി പ്രവേശന ചർച്ചകൾക്കിടയാണ് ലീഗ് വേദിയിൽ പി.വി അൻവർ എത്തിയത്. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു. രാജി രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് അൻവർ വ്യക്തമാക്കിയിരുന്നു.