Tuesday, April 22, 2025
Latest:
KeralaTop News

വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; സുവിശേഷ പ്രവർത്തക കൊല്ലത്ത്‌ പിടിയിൽ

Spread the love

വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ സുവിശേഷ പ്രവർത്തക കൊല്ലത്ത്‌ പിടിയിൽ. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വർഗീസ് ആണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്.

മണ്ണൂർസ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പിടികൂടിയത്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജൻസിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റർ തോമസ് രാജൻ ഇതേ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. കേസിൽ മറ്റ് രണ്ടു പ്രതികൾ ഒളിവിലാണ്.