NationalTop News

മുംബൈ ഭീകരക്രമണ കേസ്; തഹാവൂർ റാണക്ക് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പരിശോധിക്കാൻ NIA

Spread the love

മുംബൈ ഭീകരക്രമണ കേസിലെ സൂത്രധാരൻ തഹാവൂർ റാണക്ക്, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം പരിശോധിക്കാൻ എൻഐഎ. ദുബായിൽ എത്തിയ റാണ കണ്ട വ്യക്തിക്ക് ഡി കമ്പനിയുമായി ബന്ധമുള്ളതായി സംശയം. ആക്രമണത്തിൽ ദാവൂദ് ഇബാഹിമിന്റ പങ്കും അന്വേഷിക്കും. റാണയ ചോദ്യം ചെയ്യൽ നാലാം ദിവസത്തിലേക്ക് കടക്കുകയാണ്.

ഭീകരവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് റാണ സഹകരിക്കുന്നില്ല എന്ന് എൻ ഐ എ വൃത്തങ്ങൾ പറയുന്നു. റാണയുടെ കൊച്ചി സന്ദർശനത്തിൽ ഡി കമ്പനിയുടെ പങ്കും പരിശോധിക്കും. ഇന്ത്യയിൽ റാണ ബന്ധപ്പെട്ടതായി കണ്ടെത്തിയ ആളുകൾ നിരീക്ഷണത്തിൽ. 18 ദിവസത്തേക്കാണ് റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന, കൊലപാതകം, തീവ്രവാദ പ്രവർത്തനം തുടങ്ങിയ കുറ്റങ്ങളാണ് തഹാവൂർ റാണക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് തീവ്ര സുരക്ഷാ സെല്ലിൽ ആണ് തഹാവൂർ റാണയെ പാർപ്പിച്ചിരിക്കുന്നത്.